സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് വിലക്കിയെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി.
ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുത്തിരുന്നു.
വൈകുന്നേരം കണ്ണൂരില്‍ മാധ്യമങ്ങളെ കാണുമെന്നും ശ്രീമതി പറഞ്ഞു. മാതൃഭൂമി ഇന്ന് നൽകിയ വാർത്ത അടിസ്ഥാനരഹിതമാണെന്നും പിൻവലിക്കണമെന്നും പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.
കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയെന്നായിരുന്നു വാർത്ത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്