ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്ര ശുദ്ധീകരണ വിവാദത്തില്‍ പെട്ട മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി ബിജെപി. ബിജെപിയുടെ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അഹൂജയ്ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പാര്‍ട്ടി ഉത്തരവില്‍ പറയുന്നു.
അച്ചടക്കമില്ലായ്മ ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് മദന്‍ റാത്തോഡ് അഹൂജയുടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം റദ്ദാക്കാന്‍ ഉത്തരവിട്ടു.
കോണ്‍ഗ്രസ് നേതാവ് ടികാറാം ജൂലി ആള്‍വാറിലെ ഒരു രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഈ മാസം അഹൂജ ക്ഷേത്രത്തില്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചതാണ് വിവാദമായിരുന്നത്. അഹൂജയുടെ പ്രവൃത്തി ഒരു ദലിതനെ അപമാനിക്കുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരുന്നു.
ഞായറാഴ്ച അഹൂജ ബിജെപിയുടെ അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരായി തന്റെ ഭാഗം അവതരിപ്പിച്ചു. താന്‍ ദളിത് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭഗവാന്‍ ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുകയും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും ദളിതനായതിനല്ല ടികാറാം പ്രവേശിച്ച ക്ഷേത്രം ശുദ്ധമാക്കിയതെന്നും അഹൂജ ന്യായീകരിച്ചു.
കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ഇരയായി തന്നെ പുറത്താക്കിയതിലൂടെ ബിജെപി തെറ്റ് ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്