തൃശ്ശൂർ: പോലീസിനെതിരെ ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രൻ രംഗത്ത്. തന്റെ വീടിന് മുന്നിൽ നടന്ന ബോംബ് സ്ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ ആരോപണം.
അതേസമയം അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചതെന്നും വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്നും ശോഭ കൂട്ടിച്ചേർത്തു.
എന്നാൽ ബോംബ് പൊട്ടിയെന്ന് കാണിച്ച് ഞാൻ കേസ് കൊടുത്തിട്ടുണ്ട് എന്നും കേസ് അവസാനിപ്പിച്ചതായി പൊലീസ്എനിക്ക് നോട്ടീസ് നൽകുകയോ എന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല എന്നും അവർ വ്യക്തമാക്കി. തൃശ്ശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപ്പടക്കം പോലും ആവില്ലെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രൻ, എസിപിക്ക് തന്നോട് കാലങ്ങളായി 'പ്രത്യേക സ്നേഹമുണ്ടെന്നും' പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്