ഡോ.എ ജയതിലക് അടക്കമുള്ളവർക്കെതിരായ പരാതി;  സെൻട്രൽ വിജിലൻസ് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കൈമാറി

APRIL 28, 2025, 1:04 AM

 തിരുവനന്തപുരം: നിയുക്ത ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് അടക്കമുള്ളവർക്കെതിരായ പരാതി സെൻട്രൽ വിജിലൻസ് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കൈമാറി.

 പട്ടിക ജാതി വികസന ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടത്തി എന്നാണ് ജയതിലക് ഉൾപ്പെടെയുള്ളവർക്കെതിരായ പരാതി.

പിഎം അജയ് പദ്ധതിയുടെ കീഴിലുള്ള പണം വ്യാജ പരിശീലന പദ്ധതികൾ,ബിനാമി സ്ഥാപനങ്ങൾ,കൃത്രിമ രേഖകൾ എന്നിവയിലൂടെ ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.

vachakam
vachakam
vachakam

ഇതിന് തെളിവായുള്ള വിവരാവകാശ രേഖയും പരാതിക്കാരൻ ഹാജരാക്കിയിരുന്നു.   സിവിസിയുടെ അധികാര പരിധിക്ക് പുറത്ത് ആയതിനാലാണ് പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam