ന്യൂഡെല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ശൈലിയുടെ പേരില്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) ഇന്ത്യയില്‍ വീണ്ടും വിമര്‍ശനത്തിന് വിധേയമാകുന്നു.
പഹല്‍ഗാം ആക്രമണത്തെക്കുറിച്ചുള്ള കവറേജിനെ ശക്തമായി എതിര്‍ത്ത്, പ്രത്യേകിച്ച് ഭീകരരെ, 'തീവ്രവാദികള്‍' എന്ന് മയപ്പെടുത്തി വിശേഷിപ്പിച്ചതിനെ എതിര്‍ത്ത്, കേന്ദ്ര സര്‍ക്കാര്‍ ബിബിസിക്ക് ഔദ്യോഗികമായി കത്ത് നല്‍കി.
പഹല്‍ഗാം സംഭവത്തെക്കുറിച്ചുള്ള കവറേജിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം (എംഇഎ) ബിബിസിയുടെ ഇന്ത്യാ മേധാവി ജാക്കി മാര്‍ട്ടിന് മുന്നറിയിപ്പ് നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
'ഭീകരരെ തീവ്രവാദികളെന്ന് മാത്രം വിശേഷിപ്പിക്കുന്നത് സംബന്ധിച്ച് ബിബിസിക്ക് ഒരു ഔദ്യോഗിക കത്ത് അയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ബാഹ്യ പബ്ലിസിറ്റി വിഭാഗം ബിബിസിയുടെ റിപ്പോര്‍ട്ടിംഗ് നിരീക്ഷിക്കും,' ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ സേനയ്ക്കുമെതിരെ പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങള്‍ പ്രചരിപ്പിച്ചതിന് ഇന്ത്യന്‍ സര്‍ക്കാര്‍ 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്