വാഷിംഗ്ടണ്‍: യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ ബുധനാഴ്ച കസ്റ്റഡിയിലെടുത്ത പാലസ്തീന്‍ സ്വദേശിയായ കൊളംബിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി മൊഹ്സെന്‍ മഹ്ദവിയെ കോടതി ഉത്തരവിനെ തുടര്‍ന്ന് വിട്ടയച്ചു.
വെസ്റ്റ് ബാങ്കിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ചു വളര്‍ന്ന മഹ്ദവി, ഈ മാസം ആദ്യം യുഎസ് പൗരത്വ അപേക്ഷയ്ക്കായി അഭിമുഖത്തിനായി എത്തിയപ്പോഴാണ് അറസ്റ്റിലായിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തോട് അദ്ദേഹത്തെ യുഎസില്‍ നിന്ന് നാടുകടത്തുകയോ വെര്‍മോണ്ട് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യരുതെന്ന് ഒരു ജഡ്ജി ഉത്തരവിട്ടു.
മാര്‍ച്ച് 8 ന് ന്യൂയോര്‍ക്കില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് നാടുകടത്തലിനായി ലൂസിയാന തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ കൊളംബിയ വിദ്യാര്‍ത്ഥിയായ പാലസ്തീന്‍ വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് മഹ്‌മൂദ് ഖലീലിന്റെ സാഹചര്യങ്ങള്‍ക്ക് സമാനമാണ് മൊഹ്സെന്‍ മഹ്ദവിയുടെയും സാഹചര്യങ്ങള്‍. ഖലീല്‍ ഇപ്പോഴും തടങ്കലില്‍ തന്നെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്