വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള താരിഫ് സംബന്ധിച്ച ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും ഇരു രാജ്യങ്ങളും ഉടന്‍ തന്നെ ഒരു വ്യാപാര കരാറിലെത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മിഷിഗണില്‍ നടന്ന ഒരു റാലിക്ക് മുമ്പ്, വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, 90 ദിവസത്തെ താല്‍ക്കാലിക താരിഫ് വിരാമത്തിനിടെ ആഫ്രിക്ക സന്ദര്‍ശിക്കാനും ഓസ്ട്രേലിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
ട്രംപ് ഭരണകൂടം ഇന്ത്യയുമായി ഒരു വ്യാപാര കരാറില്‍ എത്തിയിട്ടുണ്ടെന്നും അത് പ്രഖ്യാപിക്കാന്‍ രാജ്യത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
'എന്റെ പക്കല്‍ ഒരു കരാര്‍ ഉണ്ട് ... പക്ഷേ അവരുടെ പ്രധാനമന്ത്രിയും പാര്‍ലമെന്റും അംഗീകാരം നല്‍കുന്നതുവരെ ഞാന്‍ കാത്തിരിക്കേണ്ടതുണ്ട്,' ലുട്നിക് സിഎന്‍ബിസിയോട് പറഞ്ഞു.
യുഎസുമായി ഒരു വ്യാപാര കരാറില്‍ ഒപ്പുവെക്കുന്ന ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യയാകാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും അദ്ദേഹം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്