ഇല്ലിനോയിസ്: ഇല്ലിനോയിസ് ഡേ കെയർ സെന്ററിലേക്ക് വാഹനം ഇടിച്ചുകയറി 4 മരണം, നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ നാല് വയസ്സ് പ്രായമുള്ള ഒരാൾ ഉൾപ്പെടുന്നു. ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസിന്റെ റിപ്പോർട്ടനുസരിച്ചു സംസ്ഥാന തലസ്ഥാനത്തിന് ഏകദേശം 12 മൈൽ തെക്ക് ചാത്തമിലെ ഔട്ട്ഡോർ സമ്മർ ആൻഡ് ആഫ്റ്റർ സ്കൂൾ ക്യാമ്പിലേക്ക് ഒരു വാഹനം ഇടിച്ചു കയറുകയായിരുന്നു.
മരിച്ചവരെല്ലാം 4 നും 18 നും ഇടയിൽ പ്രായമുള്ളവരാണെന്ന് സംസ്ഥാന പോലീസ് റിപ്പോർട്ട് ചെയ്തു. ഇരകളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല, പരിക്കേറ്റ നിരവധി പേരെ ഏരിയ ആശുപത്രികളിലേക്ക് കൊണ്ടുപോയി, ഗുരുതരമായ പരിക്കുകളോടെ മറ്റൊരാളെ സംഭവസ്ഥലത്ത് നിന്ന് എയർലിഫ്റ്റ് ചെയ്തുവെന്ന് അധികൃതർ പറയുന്നു. വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ല, നിരീക്ഷണത്തിനായി ഒരു ഏരിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
'ഇന്ന് ഉച്ചകഴിഞ്ഞ് ചാത്തമിൽ നടന്ന കുട്ടികളുടെ മരണത്തിലും നിരവധി പരിക്കുകളിലും അഗാധമായി ദുഃഖിതനുമാണ്. ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ തന്റെ ഓഫീസ് സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇരകൾക്കായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്തു.
നമ്മുടെ സമൂഹത്തിന് ഒരു കൂട്ടം ബുദ്ധിമാനും നിരപരാധിയുമായ യുവാക്കളെ നഷ്ടപ്പെട്ടു,' അദ്ദേഹം ഒരു പ്രസ്താവനയിൽ പറഞ്ഞു. ഈ പറഞ്ഞറിയിക്കാനാവാത്ത ദുരന്തം ബാധിച്ച എല്ലാവർക്കും ഞങ്ങളുടെ പ്രാർത്ഥനകളും അഗാധമായ അനുശോചനവും അറിയിക്കുന്നു.'
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്