ന്യൂഡെല്‍ഹി: പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചുള്ള വിവാദമായ തലയില്ലാത്ത പോസ്റ്റര്‍ കോണ്‍ഗ്രസ് ചൊവ്വാഴ്ച ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാന്റെ വാദങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തതായി ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് നടപടി.
കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി സുപ്രിയ ശ്രീനതേയോട് പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും പാര്‍ട്ടി ലൈനില്‍ നിന്ന് വ്യതിചലിച്ച ഉള്ളടക്കം അനുവദിച്ചതിന് നേതൃത്വം അവരെ വിമര്‍ശിക്കുകയും ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം മാധ്യമ വിഭാഗത്തോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പോസ്റ്റ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും പിന്നോട്ടടിക്കുകയും ചെയ്‌തെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ അഭാവത്തെ ഉയര്‍ത്തിക്കാട്ടുന്ന തലയില്ലാത്ത പോസ്റ്ററുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ അഭാവത്തെ ചോദ്യം ചെയ്യാന്‍ 'ഗായബ്' അഥവാ അപ്രത്യക്ഷം എന്ന വാക്കുള്ള ഒരു ചിത്രം പാര്‍ട്ടി പോസ്റ്റ് ചെയ്തു. പോസ്റ്റില്‍ പ്രധാനമന്ത്രി മോദിയുടെ പേര് നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, 'ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട സമയത്ത് അപ്രത്യക്ഷമാകുന്നു' എന്ന അടിക്കുറിപ്പ് അദ്ദേഹത്തിനെതിരായ വിമര്‍ശനമാണ്.
ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ കോണ്‍ഗ്രസിന്റെ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസിനെ 'ലഷ്‌കര്‍-ഇ-പാകിസ്ഥാന്‍ കോണ്‍ഗ്രസ്' എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ് അപമാനകരവും ശത്രുവിന്റെ ആഖ്യാനങ്ങളുമായി ചേര്‍ന്നുപോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് ഇപ്രകാരം പ്രവര്‍ത്തിക്കുന്നതെന്നും ദുര്‍ഘട സമയത്ത് രാജ്യത്തെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ഭാട്ടിയ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്