ന്യൂയോർക്ക് : മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും, സാഹിത്യകാരനും, സർവ്വോപരി കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ ജോസ് പനച്ചിപ്പുറത്തിനു ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിയ്ക്ക (ഐ.പി.സി.എൻ.എ) ന്യൂയോർക്ക് ചാപ്ടറിന്റെ നേതൃത്വത്തിൽ മെയ് രണ്ടാം തിയതി വെള്ളിയാഴ്ച സ്വീകരണം നൽകുന്നു.
വാലി കോട്ടേജിലുള്ള മലബാർ പാലസ് റെസ്റ്റോറെന്റിൽ വൈകുന്നേരം ഏഴു മണിക്കു കൂടുന്ന യോഗത്തിൽ ന്യൂയോർക്കിലെ സാമൂഹിക, സാംസ്‌കാരിക, സംഘടനാ നേതാക്കൾ പങ്കെടുക്കും. സമ്മേളത്തിൽ ആധുനിക കാലത്തെ മാദ്ധ്യമ പ്രവർത്തനത്തെ പറ്റി ജോസ് പനച്ചിപ്പുറവുമായി സംവദിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.
മാധ്യമ പ്രവർത്തനത്തിനു പുറമെ മികച്ച ചെറുകഥാകൃത്തും, നോവലിസ്റ്റുമായ പനച്ചിപ്പുറം, മലയാള മനോരമയിൽ 'തരംഗങ്ങളിൽ' എന്ന പേരിലും, 1979 മുതൽ എല്ലാ ആഴ്ചയും 'പനച്ചി' എന്ന തൂലികാനാമത്തിൽ 'സ്‌നേഹപൂർവം' എന്നൊരു പംക്തിയും എഴുതാറുണ്ട്. ഭാഷാപോഷിണിയുടെ എഡിറ്റർ ഇൻ ചാർജുകൂടിയാണ് പനച്ചിപ്പുറം. അദ്ദേഹത്തിന്റെ 'കണ്ണാടിയിലെ മഴ' എന്ന നോവലിന് 2005ൽ കേരള സാഹിത്യ അക്കാദമി അവാർഡും, 1971ൽ മികച്ച ചെറുകഥയ്ക്ക് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്.
ഈ യോഗത്തിലേക്ക് ഇൻഡ്യ പ്രസ് ക്ലബ് ഏവരെയും സ്വാഗതംചെയ്യുന്നു.
അഡ്രസ് : 44 Route 303, മലബാർ പാലസ് റെസ്‌റ്റോറെന്റ്, വാലി കോട്ടേജ്, ന്യൂയോർക്ക് 10989
കൂടുതൽ വിവരങ്ങൾക്ക് : ഷോളി കുമ്പിളുവേലി 914 -330 -6340, ജോജോ കൊട്ടാരക്കര 347 -465 -0457, ബിനു തോമസ് 516 -322 -3919, മൊയ്തീൻ പുത്തൻചിറ 518 -894 -1271, ജേക്കബ് മനുവേൽ 516 -418 -8406, ജോർജ് ജോസഫ് 917- 324 -4907.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്