മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ഓരോ കുടുംബത്തിനും 50 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കൊല്ലപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സാമ്പത്തിക സഹായത്തിനൊപ്പം സര്‍ക്കാര്‍ ആശ്രിതര്‍ക്ക് ഗവണ്‍മെന്റ് ജോലി നല്‍കുന്നതും പരിഗണിക്കും. ഇതിനൊപ്പം പഠിക്കാനുള്ള സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട സന്തോഷ് ജഗദലെയുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ ജമ്മുകാശ്മീര്‍ സര്‍ക്കാരും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് ഒരുലക്ഷം വീതവുമാണ് നല്‍കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്