ന്യൂഡല്‍ഹി: പാകിസ്ഥാന്റെ സൈബര്‍ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സേന. സുപ്രധാനമായ നാല് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ക്ക് നേരെ ഹാക്കിങ് ശ്രമം ഉണ്ടായതായി ഇന്റലിജന്‍സ് വ്യക്തമാക്കി. ഇന്റര്‍നെറ്റ് ഓഫ് ഖിലാഫ (ഐഒകെ) എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരുടെ സംഘമാണ് സൈബറാക്രമണ ശ്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് വിവരം.
ശ്രീനഗറിലേയും റാണിഖേതിലേയും ആര്‍മി പബ്ലിക് സ്‌കൂള്‍, ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ (എഡബ്ല്യുഎച്ച്ഒ), ഇന്ത്യന്‍ വ്യോമസേനാ പ്ലേസ്‌മെന്റ് പോര്‍ട്ടല്‍ എന്നിവയ്ക്ക് നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. കരസേനയുടെ സൈബര്‍ സ്‌പേസിലേക്ക് നേരിട്ട് കടന്നു ചെല്ലാനായിരുന്നു ഇവരുടെ ശ്രമം. സുപ്രധാന വ്യക്തി വിവരങ്ങള്‍ കൈക്കലാക്കുകയും സര്‍വീസുകള്‍ തകര്‍ക്കുകയുമായിരുന്നു ലക്ഷ്യം.
ഈ ശ്രമം ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിഭാഗം തകര്‍ക്കുകയായിരുന്നു. സമാന ആക്രമണങ്ങളാണ് മറ്റ് മൂന്നിടങ്ങളിലും ഉണ്ടായത്. കുറച്ച് നേരത്തേക്ക് ഹാക്കര്‍മാര്‍ സൈറ്റുകളില്‍ നുഴഞ്ഞു കയറിയെങ്കിലും പെട്ടെന്ന് തന്നെ ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിഭാഗം ഇതിനെ ഫലപ്രദമായി കൈകാര്യം ചെയ്യുകയായിരുന്നു.
ഹാക്ക് ചെയ്ത ശേഷം ചില സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് സുരക്ഷാസേന ഇവ വീണ്ടെടുക്കുകയായിരുന്നു. കരസേനയുടെ സൈബര്‍ സ്‌പേസ് നേരിട്ട് ഹാക്ക് ചെയ്ത് കടന്നുകയറാനുള്ള ശ്രമം ഇന്ത്യ തകര്‍ത്തു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ മൂന്ന് വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇവ തിരിച്ചുപിടിക്കുകയായിരുന്നു. ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളായിരുന്നു ഹാക്ക് ചെയ്ത സൈറ്റുകളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പെട്ടെന്ന് തന്നെ ഇവ വീണ്ടെടുക്കാന്‍ സുരക്ഷാ സേനയ്ക്കായെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്