ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് രാജ്യം. കൂടുതൽ സ്ഥലങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം.
ഈ സാഹചര്യത്തിൽ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. ആകെയുള്ള 87 ടൂറിസ്റ്റ് സ്പോട്ടുകളിൽ 48 എണ്ണമാണ് ഇപ്പോൾ അടച്ചത്.
കശ്മീരിലെ സ്ലീപ്പർസെല്ലുകൾ വീണ്ടും സജീവമായെന്നാണ് ഇന്റലിജൻസ് കണ്ടെത്തൽ
പുതിയ ആക്രമണത്തിന് തയ്യാറെടുക്കാൻ സ്ലീപ്പർസെല്ലുകൾക്ക് നിർദേശം ലഭിച്ചെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചത്.
ഭീകരരുടെ വീടുകൾ തകർത്തതിന്റെ പ്രതികാരമെന്നോണം ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്