ഗുവഹത്തി: നടൻ രോഹിത് ബാസ്ഫോർ മരിച്ചതായി റിപ്പോർട്ട്. അസാമീസ് മാധ്യമം ഗുവാഹത്തി പ്ലസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച് ഏപ്രിൽ 27 ഉച്ചയ്ക്ക് ഞായറാഴ്ച ഗർഭംഗ വെള്ളച്ചാട്ടത്തിന് സമീപം ആണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ഫാമിലി മാൻ 3 എന്ന പരമ്പരയിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ താരമാണ് അദ്ദേഹം. രോഹിത്തും ഒന്‍പത് സുഹൃത്തുക്കളും ഒരു പിക്നിക്കിന് വേണ്ടി വെള്ളച്ചാട്ടത്തില്‍ എത്തുകയും ഇവിടെ വച്ച് നടന്‍ വെള്ളച്ചാട്ടത്തിൽ വീണു എന്നുമാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് റാണി പോലീസ് ഔട്ട്‌പോസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്