ദില്ലി: പഹൽ ഗാം ഭീകരക്രമണത്തിലെ ഭീകരർ നുഴഞ്ഞു കയറിയത് ഒന്നര വർഷം മുൻപ് എന്ന് വിവരം.
പാക് ഭീകരർ അലി ഭായ്, ഹാഷിം മൂസ എന്നിവർ സാമ്പ – കത്വ മേഖലയിൽ അതിർത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന.
ഹാഷിം മൂസയെ ദിക്സാക്ഷികൾ തിരിച്ചറിഞ്ഞു. സോൻമാർഗ് ടണൽ ആക്രമണത്തിൽ അലി ഭായ് പങ്കെടുത്തതായും വിവരമുണ്ട്.
ഭീകരരുടെ ഫോട്ടോകൾ ലഭിച്ചത് സെഡ്- മോർ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ജുനൈദ് അഹമ്മദ് ഭട്ടിന്റെ ഫോണിൽ നിന്നുമാണ്.
ഭീകരരെ സഹായിക്കുന്ന പതിനാല് കാശ്മീരികളുടെ പേരുവിവരങ്ങൾ അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിരുന്നു. അതേസമയം ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തിയ പാകിസ്താനികൾക്ക് നൽകിയ മെഡിക്കൽ വിസയുടെ കാലാവധി ഇന്ന് അവസാനിക്കും. നിർദേശം അനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആണ് നിർദ്ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്