കൊല്ലം : ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി മുൻമന്ത്രി ആൻ്റണി രാജു. നിലവിലെ ഗതാഗത മന്ത്രിക്ക് കീഴിൽ കെഎസ്ആർടിസി 50 കോടി ഓവർ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് നൂറു കോടിയാക്കി വർധിപ്പിക്കാനേ കഴിഞ്ഞിട്ടുള്ളൂ.
വായ്‌പാ ബാധ്യത വർധിപ്പിച്ചാണ് ശമ്പളം ഒന്നിച്ചു കൊടുക്കാൻ സാധിച്ചത്. ഇപ്പോഴുള്ളത് താൽക്കാലിക മുക്തിയാണ്.
വായ്പാ ബാധ്യത വർധിപ്പിച്ചത് കെഎസ്ആർടിസിക്ക് അമിത ഭാരമാകുമെന്നും ആൻ്റണി രാജു മുന്നറിയിപ്പ് നൽകി.
ഗണേഷ് കുമാറിന് കീഴിൽ കെഎസ്ആർടിസിയിൽ പുതിയ പദ്ധതികളില്ല. ഇപ്പോൾ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താൻ തുടങ്ങി വെച്ചതാണ്. കെഎസ്ആർടിസിയെ നിലനിർത്തുന്നത് ആ വരുമാനമാണെന്നും ആൻ്റണി രാജു വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്