കണ്ണൂർ: യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് കസ്റ്റഡിയിൽ. ഭർതൃപീഡനം കാരണമാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
പായം കേളൻപീടി സ്വദേശി സ്‌നേഹയുടെ (24) മരണത്തിലാണ് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജിനീഷിന്റെയും കുടുംബാംഗങ്ങളുടെയും പീഡനത്തിൽ മനംനൊന്ത് താൻ ജീവനൊടുക്കുന്നെന്നാണ് ആത്മഹത്യാക്കുറിപ്പിൽ മരിച്ച സ്നേഹ വ്യക്തമാക്കുന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട് തുടർച്ചയായി ഉപദ്രവിച്ചിരുന്നു എന്നും തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കി വിടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെയാണ് യുവതിയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്