ആലപ്പുഴ: ലഹരി കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി റിയാലിറ്റി ഷോ താരം ജിന്റോ ആലപ്പുഴ എക്സൈസ് ഓഫീസിൽ എത്തി,യതായി റിപ്പോർട്ട്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയായ തസ്ലീമയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാട് ഏത് തരത്തിലാണെന്നതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ആയിരക്കണക്കിന് ആളുകളെ വിളിച്ചുവരുത്തിയിട്ടുണ്ടെന്നും അതിൽ ഒരാൾ മാത്രമാണ് ഞാനെന്നും ബിഗ് ബോസ് താരം ജിന്റോ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യൽ കഴിഞ്ഞിറങ്ങുമ്പോൾ കുറെ കാര്യങ്ങൾ പറയാനുണ്ടെന്നും ജിന്റോ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്