കൊച്ചി: താൻ കഞ്ചാവ് വലിക്കാറുണ്ട്, കള്ള് കുടിക്കാറുണ്ട്, എന്നാൽ രാസലഹരി ഉപയോഗിക്കാറില്ലെന്ന് റാപ്പർ വേടൻ. തന്റെ കയ്യിലുള്ളത് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടൻ പറഞ്ഞു.
പുലിപ്പല്ല് കൈവശം വെച്ചതിന് വനംവകുപ്പ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിൽ വേടനെ വൈദ്യപരിശോധനയ്ക്കെത്തിച്ചു.
തുടർന്ന് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് 3ൽ വേടനെ ഹാജരാക്കി. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പുലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വേടന്റെ ഫ്ളാറ്റിലും പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്