ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി പ്രൊഡക്ഷൻ കൺട്രോളർ ജോഷി.
തന്നെ വിളിച്ചുവരുത്തിയത് സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തത വരുത്താനാണെന്നും നിലവിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ച നടന്മാരെയും തനിക്കറിയാമെന്നും ജോഷി പറഞ്ഞു.
എന്നാൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ച മോഡൽ സൗമ്യയെ തനിക്കറിയില്ലെന്നും ജോഷി വ്യക്തമാക്കി.
കേസിലെ പ്രതി തസ്ലീമയെ ആറ് വർഷമായി പരിചയമുണ്ടെന്നും എന്നാൽ ലഹരി ഇടപാടുകൾ ഇല്ലെന്നും ജോഷി പറഞ്ഞു.
പലപ്പോഴും ഭക്ഷണം കഴിക്കാനും മറ്റുമായി ചെറിയ തുകകൾ ആവശ്യപ്പെട്ട സമയത്ത് നൽകിയിട്ടുണ്ട്, എന്നാൽ ലഹരി ഇടപാടുകൾക്ക് പണം നൽകിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്