ഐ.പി.എൽ പതിനെട്ടാം സീസണിലെ റൺവേട്ടക്കാരുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ. ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു സൂപ്പർ താരം വിരാട് കോഹ്ലി അർധ സെഞ്ചുറിയുമായി ഓറഞ്ച് ക്യാപ് തലയിൽ അണിഞ്ഞിരുന്നു. എന്നാൽ ഇന്ന് രാജസ്ഥാൻ റോയൽസിനെതിരായ ഇന്നിംഗ്‌സോടെ സായ് സുദർശൻ ഐ.പി.എൽ 2025ലെ റൺവേട്ടക്കാരിൽ വീണ്ടും ഒന്നാംസ്ഥാനത്തെത്തി. ഇന്ന് റോയൽസിനെതിരെ 26 റൺസെടുത്തപ്പോഴാണ് കോഹ്ലിയെ സായ് പിന്തള്ളിയത്.
ഈ ഐ.പി.എൽ സീസണിൽ 9 ഇന്നിംഗ്‌സുകളിൽ 50.67 ശരാശരിയിലും 150 സ്‌ട്രൈക്ക് റേറ്റിലും 456 റൺസായി സായ് സുദർശന്. 46 ഫോറുകളും 16 സിക്‌സറുകളും സായ് സുദർശന്റെ പേരിലുണ്ട്. അതേസമയം രണ്ടാമതുള്ള വിരാട് കോഹ്ലിക്കും മൂന്നാമതുള്ള മുംബൈ ഇന്ത്യൻസ് ബാറ്റർ സൂര്യകുമാർ യാദവിനും 10 വീതം ഇന്നിംഗ്‌സുകളിൽ യഥാക്രം 443, 427 റൺസ് വീതമാണുള്ളത്. 10 ഇന്നിംഗ്‌സുകളിൽ 404 റൺസുമായി ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ നിക്കോളാസ് പുരാനാണ് നാലാം സ്ഥാനത്ത്.
രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കമാണ് സായ് സുദർശൻ -ശുഭ്മാൻ ഗിൽ സഖ്യം നൽകിയത്. ഇരുവരും 10.2 ഓവറിൽ 93 റൺസ് ടീമിന് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 30 പന്തുകളിൽ നാല് ഫോറും ഒരു സിക്‌സും സഹിതം 39 റൺസെടുത്ത സായ്‌യെ മഹീഷ് തീക്ഷനയുടെ പന്തിൽ റിയാൻ പരാഗ് പിടികൂടുകയായിരുന്നു. ഐ.പി.എല്ലിൽ മികച്ച ഫോമിലാണ് കഴിഞ്ഞ സീസൺ മുതൽ സായ് സുദർശൻ കളിക്കുന്നത്. 65(39), 84*(49), 6(14), 103(51), 74(41), 63(41), 49(36), 5(9), 82(53), 56(37), 36(21), 52(36) & 39(30) എന്നിങ്ങനെയാണ് കഴിഞ്ഞ 13 ഐ.പി.എൽ മത്സരങ്ങളിൽ സായ് സുദർശന്റെ സ്‌കോറുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്