ഐപിഎല്ലിലെ മൂന്നാം ഇന്നിംഗ്‌സിൽ ആദ്യ സെഞ്ച്വറി നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് രാജസ്ഥാൻ റോയൽസിൻ്റെ വണ്ടർ കിഡ് വൈഭവ് സൂര്യവൻഷി. നാലഞ്ച് മാസമായി ഐപിഎല്ലിനായി ഒരുക്കത്തിലായിരുന്നു.
കുറേ ദിവസമായി കഠിനമായ പരിശ്രമങ്ങളിലായിരുന്നു. അതിനുള്ള റിസൾട്ടാണ് ഇന്ന് ലഭിച്ചതെന്നും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട വൈഭവ് മത്സരശേഷം സമ്മാനദാന ചടങ്ങിൽ വെച്ച് പറഞ്ഞു.
"ഇത് വളരെ നല്ല ഒരു അനുഭവമാണ്. ടൂർണമെന്റിന് മുമ്പുള്ള പരിശീലനത്തിൻ്റെ ഫലം ഇവിടെ പ്രകടമായി. ഞാൻ പന്ത് നോക്കുകയും കളിക്കുകയുമാണ് ചെയ്യുന്നത്. അനാവശ്യമായി ടെൻഷനടിക്കാറില്ല.
രാജസ്ഥാൻ ഓപ്പണറും സീനിയറുമായ യശസ്വി ജയ്‌സ്വാളിനൊപ്പം ബാറ്റ് ചെയ്യുന്നത് മികച്ച അനുഭവമായിരുന്നു. ക്രീസിൽ എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും പറയാറുണ്ട്. പോസിറ്റീവായാണ് സംസാരിക്കാറുള്ളത്," വൈഭവ് പറഞ്ഞു.
"ഐപിഎല്ലിൽ 100 റൺസ് നേടുക എന്നത് ഒരു സ്വപ്നമായിരുന്നു. ഇന്ന് അത് യാഥാർത്ഥ്യമായി. തുടർന്നും ഐപിഎൽ കളിക്കുന്നതിൽ ഭയമില്ല. ഞാൻ അധികം ചിന്തിക്കുന്നില്ല, കളിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," വൈഭവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്