ജയ്പൂര്‍: മിന്നും സെഞ്ച്വറിയുമായി ലോകത്തെ വിസ്മയിപ്പിച്ച് 14 കാരനായ വൈഭവ് സൂര്യവംശി. ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയുമായി സ്‌കൂള്‍ ബോയ് തിളങ്ങിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 8 വിക്കറ്റ് വിജയം. സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വൈഭവിന്റെ വൈഭവം ഒഴുകിപ്പരന്ന ദിവസമായിരുന്നു ഇന്ന്. മുഹമ്മദ് സിറാജും ഇഷാന്ത് ശര്‍മയും റാഷിദ് ഖാനും പ്രസിദ്ധ് കൃഷ്ണയും വാഷിംഗ്ടണ്‍ സുന്ദറുമടങ്ങിയ ബൗളിംഗ് നിര 14 കാരന് മുന്നില്‍ നിഷ്പ്രഭമായി.
ഗുജറാത്ത് ടൈറ്റന്‍സിന്റെ ബൗളിംഗ് നിരയെ ഗ്രൗണ്ടിലുടനീളം തകര്‍ത്ത് 17 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ സൂര്യവംശി, 35 പന്തില്‍ നിന്ന് സെഞ്ച്വറി തികച്ചു. 30 പന്തില്‍ സെഞ്ച്വറി നേടിയ ക്രിസ് ഗെയില്‍ മാത്രമാണ് അതിവേഗ നേട്ടത്തില്‍ സൂര്യവംശിക്ക് മുന്നിലുള്ളത്. ഐപിഎലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി വൈഭവ് സൂര്യവംശി.
അഫ്ഗാന്‍ താരം കരീം ജന്നത്തിനെതിരെ ഒരു ഓവറില്‍ 30 റണ്‍സും ഇഷാന്ത് ശര്‍മ്മക്കെതിരെ ഒരു ഓവറില്‍ 28 റണ്‍സും വൈഭവ് നേടി. സിറാജും വാഷിംഗ്ടണ്‍ സുന്ദറും കുട്ടിത്തം മാറാത്ത വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ക്ലീന്‍ വൈഭവ് ബൗള്‍ഡായി മടങ്ങുമ്പോള്‍ 11.5 ഓവറില്‍ 166 റണ്‍സിലെത്തിയിരുന്നു രാജസ്ഥാന്‍. ഗുജറാത്ത് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം കൈയെത്തും ദൂരത്ത് മാത്രം.
38 പന്തില്‍ 101 റണ്‍സ് നേടിയ വൈഭവിന്റെ സ്‌ട്രൈക് റേറ്റ് 265.79. വൈഭവാണ് കളിയിലെ താരവും.
ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറികള്‍
30 പന്തുകള്‍ - ക്രിസ് ഗെയ്ല്‍, ആര്‍സിബി X പിഡബ്ല്യുഐ, ബെംഗളൂരു 2013
35 പന്തുകള്‍ - വൈഭവ് സൂര്യവംശി, ആര്‍ആര്‍ X ജിടി, ജയ്പൂര്‍ 2024
37 പന്തുകള്‍ - യൂസഫ് പത്താന്‍, ആര്‍ആര്‍ X എംഐ, മുംബൈ 2010
38 പന്തുകള്‍ - ഡേവിഡ് മില്ലര്‍, പിബികെഎസ് X ആര്‍സിബി, മൊഹാലി 2013
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്