പാരീസ്: ഫ്രാന്‍സിലെ ലാ ഗ്രാന്‍ഡ് കോംബില്‍ മുസ്‌ലീംപള്ളിയില്‍ കയറി ശുചീകരണത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഫ്രഞ്ച് പൗരനായ ഒലിവിയര്‍ പൊലീസ് പിടിയില്‍. ഇറ്റലിയില്‍വച്ച് ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്ചയാണ് പള്ളിയില്‍വച്ച് അബൂബക്കര്‍ സിസെ എന്നയാളെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഇസ്ലാമികവിരുദ്ധത ആക്രമണത്തിന് പിന്നിലില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ വംശവെറിക്കും മതസ്പര്‍ധയ്ക്കും രാജ്യത്ത് സ്ഥാനമില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്