കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു മാർക്ക് കാർണി. ഇതോടെ കാർണി ലിബറൽ പാർട്ടിയെ തുടർച്ചയായ നാലാം തവണ അധികാരത്തിലേക്ക് നയിച്ചു. കോൺസർവേറ്റീവ് പാർട്ടിയെ (നേതാവ് പിയർ പൊയ്ലിവ്രെ) കുറഞ്ഞ ഭൂരിപക്ഷത്തോടെ തോൽപ്പിച്ചാണ് അദ്ദേഹം വിജയിച്ചത്.
കാർണി മുൻപ് രണ്ടു ജി7 രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്, ഗോൾഡ്മാൻ സാച്സിലും ജോലി ചെയ്തിട്ടുണ്ട്, ബ്രൂക്ക്‌ഫീൽഡ് അസറ്റ് മാനേജുമെന്റിന്റെയും ബ്ലൂംബെർഗിന്റെയും ചെയർമാനായിരുന്നു അദ്ദേഹം.
അതേസമയം കാനഡയെ ട്രംപിന്റെ ടാരിഫുകളിൽ നിന്ന് സംരക്ഷിക്കുമെന്നും കാർണി വാഗ്ദാനം ചെയ്തിരുന്നു. ട്രംപിന്റെ കനത്ത നിലപാടുകളോട് എതിർത്ത് കാനഡയെ സംരക്ഷിക്കുമെന്ന് പ്രചാരണത്തിൽ കാർണി ഉറപ്പ് നൽകിയിരുന്നു. രണ്ടു വർഷത്തോളമായി ലിബറൽ പാർട്ടി പിന്നിലായിരുന്നെങ്കിലും, ട്രൂഡോയുടെ രാജിയും കാർണിയുടെ നേതൃത്വം ഏറ്റെടുക്കലും ട്രംപിന്റെ തിരിച്ചുവരവും ലിബറൽകളെ വീണ്ടും വിജയത്തിലേക്കു നയിച്ചു എന്ന് തന്നെ പറയേണ്ടി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്