കോഴിക്കോട്: നാദാപുരത്ത് കല്ലാച്ചി- വളയം റോഡില്‍ അതിരുവിട്ട കല്ല്യാണ ആഘോഷം നടന്നതായി റിപ്പോർട്ട്. നടുറോഡില്‍ അപകടകരമായും ഗതാഗത തടസ്സമുണ്ടാക്കിയുമാണ് വിവാഹാഘോഷം നടത്തിയത്. നടുറോഡിൽ പടക്കം പൊട്ടിച്ചാണ് വിവാഹാഘോഷം നടത്തിയത്.
അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പ് അതിരുവിട്ട വിവാഹ ആഘോഷങ്ങളും മറ്റും നിയന്ത്രിക്കുമെന്ന് ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ തീരുമാനം ആയിരുന്നു. ഈ തീരുമാനം ലംഘിക്കുന്ന തരത്തിലാണ് പുതിയ സംഭവമുണ്ടായത്.
നാദാപുരം പൊലീസ് സ്‌റ്റേഷന് സമീപത്തെ വധൂഗൃഹത്തില്‍ നിന്ന് കുരുന്നംകണ്ടി മുക്കിലെ വരന്റെ വീട്ടില്‍ വിവാഹസംഘം മടങ്ങി എത്തിയ ഉടനെയാണ് നടുറോഡിലിട്ട് ആളുകൾ മാലപ്പടക്കത്തിന് തീ കൊളുത്തിയത്. പടക്കം പൊട്ടിത്തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്