കൊച്ചി: കോതമംഗലത്ത് കാട്ടാനകളെ തുരത്തിയോടിക്കുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. കോതമംഗലം പിണവൂര്‍കുടി സ്വദേശി പ്രകാശ് ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്തിയോടിക്കുന്നതിന് ഇടയിലാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രിയായിരുന്നു ദാരുണ സംഭവം. കുഴഞ്ഞുവീണ ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്