ഒട്ടാവ: കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഡിപ്ലോമ വിദ്യാർഥിയായ വൻഷികയെയാണ് ദുരൂഹ സാഹചര്യത്തിൽ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വൻഷികയുടെ മരണം ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു.
അതേസമയം വൻഷികയുടെ മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കൽ പോലീസ് അറിയിച്ചു. അഞ്ച് ദിവസം മുമ്പാണ് വൻഷികയെ കാണാതായത്. എഎപി നേതാവും എംഎൽഎ കുൽജിത് സിംഗ് രൺധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദർ സിങ്ങിന്റെ മകളായിരുന്നു വൻഷിക.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനായി രണ്ടര വർഷം മുമ്പ് ആണ് വൻഷിക ഒട്ടാവയിലേക്ക് താമസം മാറിയതെന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്