ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ പഴുതടച്ച അന്വേഷണവുമായി കേന്ദ്രഏജൻസികൾ മുന്നോട്ട് പോകുകയാണ്.
ഭീകരാക്രമണത്തിന് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നാണ് എൻഐഎ ഇപ്പോൾ പരിശോധിക്കുന്നത്. ഇതിനിടെ സിപ് ലൈൻ ഓപ്പറേറ്ററെ എൻഐഎ കസ്റ്റഡിയിൽ എടുത്തു.
സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ പഹൽഗാം ഭീകരാക്രമണത്തിലെ നിർണായക ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വിനോദസഞ്ചാരിയായ ഋഷി ഭട്ട് സിപ് ലൈനിൽ സഞ്ചരിക്കുമ്പോൾ പകർത്തിയ വീഡിയോയിൽ ആളുകൾ വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങൾ പതിഞ്ഞു.
വെടിവെച്ച കേൾക്കുന്നതിനു മുൻപേ സിപ് ലൈൻ ഓപ്പറേറ്റർ അള്ളാഹു അക്ബർ മൂന്നുവട്ടം ചൊല്ലിയതായും ഋഷി ഭട്ട് പറയുന്നു.
One more video of Pahalgam attack
Heartbreaking to watch pic.twitter.com/LHIkily5dP— War & Gore (@Goreunit) April 28, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്