കോഴഞ്ചേരി: പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ പടക്കകടയിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. സമീപത്തെ ഹോട്ടൽ ജീവനക്കാരൻ ദോശക്കല്ല് മിനുസപ്പെടുത്തുന്നതിനിടെ തീപ്പൊരി വീണാണ് പടക്ക കട കത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം അപകടത്തിൽ ഹോട്ടൽ ജീവനക്കാരൻ വിനോദിന് (50) പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് മൂന്നരയോടെ ജില്ലാ ആശുപത്രി റോഡിൽ ബസ് സ്റ്റാൻഡിനു സമീപമുള്ള കോഴഞ്ചേരി സ്വദേശിയുടെ സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്.
വിനോദ് കടയ്ക്കുള്ളിലിരുന്നു ദോശക്കല്ലിൽ കത്തി രാകുന്നതിനിടെ തീപ്പൊരി തെറിച്ചു വീണാണ് പടക്കത്തിനു തീ പിടിച്ചത് എന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്