കേരളത്തിന്റെ പ്രകൃതിയും മനുഷ്യരും വ്യവസായ സൗഹൃദം: മന്ത്രി പി. രാജീവ്

APRIL 29, 2025, 11:22 PM

ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് നോളജ് സിറ്റിയിൽ കാണുന്നതെന്നും മന്ത്രി


നോളജ് സിറ്റി : കേരളത്തിന്റെ പ്രകൃതിയും മനുഷ്യരും വ്യവസായ സൗഹൃദമാണെന്ന് കേരള വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മർകസ് നോളജ് സിറ്റിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് മർകസ് നോളജ് സിറ്റിയിൽ കാണുന്നത് എന്നും ഇത്തരം ഉദ്യമങ്ങൾ സമൂഹത്തിന് വലിയ മുതൽക്കൂട്ട് ആകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് കഠിനാധ്വാനികളും സംരംഭകരും വിദ്യാസമ്പന്നരുമായ യുവ സമൂഹമാണ്. തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് പലായനം ചെയ്യുന്നതിന് പകരം നാട്ടിൽ തന്നെ സംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കുന്ന റിവേഴ്‌സ് മൈഗ്രേഷനാണ് ഇന്ന് കാണുന്നതെന്നും ഇത് വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വ്യവസായ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിലും വൈവിധ്യമാർന്ന സംരംഭങ്ങൾക്കുള്ള സാഹചര്യം ഒരുക്കുന്നതിലും കേരളം വലിയ മുന്നേറ്റം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ് റിഫോംസ് ആൻഡ് ആക്ഷൻ പ്ലാൻ (ബി.ആർ.എ.പി) പുറത്തുവിട്ട കണക്കിൽ നേരത്തെ 28 -ാം സ്ഥാനത്തായിരുന്ന കേരളം ഒന്നാം സ്ഥാനത്ത് എത്തിയത് സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം, സംരംഭകരെയും വ്യവസായികളെയും ശാക്തീകരിക്കാനും സഹായിക്കാനുമായി നിരവധി പദ്ധതികളും നിയമങ്ങളും കേരള സർക്കാർ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, ഇത്തരം സംവിധാനങ്ങൾ ജനങ്ങൾ അറിയുന്നില്ലെന്നും വേണ്ടവിധം വിനിയോഗിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള വികസന മുന്നേറ്റം 15 വർഷം കൂടി തുടർന്നാൽ കേരളം ഹൈടെക് മാനുഫാക്ചറിംഗിന്റെ കേന്ദ്രമായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതുവഴി വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാസമ്പന്നർ വരെ തൊഴിൽ തേടിയെത്തുന്ന ഇടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

മർകസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി, ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി, മിനറൽ കോർപറേഷൻ അംഗം വായോളി മുഹമ്മദ്, വി. വസീഫ് എന്നിവർ സംബന്ധിച്ചു. എയ്മർ സിഇഒ മുഹമ്മദ് മോൻ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അനീന അനീസ് നന്ദിയും പറഞ്ഞു.

Minister Rajeev's Speech Full

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam