കൊച്ചി: സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടിച്ച സംഭവത്തിൽ ഫ്ലാറ്റുടമയും സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറിന് എക്സൈസ് നോട്ടീസ് നൽകിയതായി റിപ്പോർട്ട്. സമീറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
അതേസമയം ഏഴ് ദിവസത്തിനകം ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ 27 പുലർച്ചെയാണ് കൊച്ചി മറൈൻ ഡ്രൈവിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവർ പിടിയിലായത്.
പൊലീസ് പിടികൂടുന്ന സമയത്ത് ഇവർ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാൻ തയ്യാറെടുക്കുകയായിരുന്നു എന്നാണ് പുറത്തു വന്ന റിപ്പോർട്ട്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്