അമ്പലപ്പുഴ: ചപ്പാത്തി നിർമ്മാണത്തിനിടെ മെഷീനിൽ സ്ത്രീയുടെ കൈ കുടുങ്ങി. പുന്നപ്ര ചന്ദ്ര ഭവനം സതിയമ്മയുടെ (57) വലതു കൈ കുടുങ്ങി സാരമായി പരിക്കേൽക്കുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കമ്പി വളപ്പിൽ അജ്മൽ എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ ഫുഡ് പ്രോഡക്ട്സ് എന്ന ചപ്പാത്തി നിർമ്മാണ കമ്പനിയിലാണ് സംഭവം.
തകഴിയിൽ നിന്നും ആലപ്പുഴയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടിങ് മെഷീൻ ഉപയോഗിച്ച് യന്ത്രം അകത്തിയും മുറിച്ചു നീക്കിയുമാണ് കൈ പുറത്തെടുത്തു.
സതിയമ്മയെ അമ്പലപ്പുഴ പൊലീസിന്‍റെ സഹായത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്