കൊച്ചി: റാപ്പർ വേടൻ പുലിപ്പല്ലുമായി അറസ്റ്റിലായതിനു പിന്നാലെ നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചർച്ചയാകുന്നു.
വേടനെ കുടുക്കാൻ തിടുക്കം കാട്ടിയ വനം വകുപ്പ് സൂപ്പർ താരത്തിന്റെ കേസിൽ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളിൽ ഒരു വിഭാഗം ഉയർത്തുന്ന വിമർശനം.
ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും പക്കലില്ലാതിരുന്നിട്ടു കൂടി തിടുക്കത്തിൽ ലാലിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് മെനക്കെട്ടില്ലെന്ന് ഒരു വിഭാഗം വിമർശനം ഉയർത്തുന്നു.
2011 ആഗസ്റ്റിൽ എറണാകുളം തേവരയിലെ മോഹൻലാലിൻറെ വീട്ടിൽ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറിയിരുന്നു.
നിയമ ലംഘനം വ്യക്തമായിട്ടും വേടനെ കസ്റ്റഡിയിൽ എടുത്തതു പോലെ ലാലിനെ കസ്റ്റഡിയിൽ എടുത്തില്ലെന്നും ചിലർ അഭിപ്രായമുയർത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്