റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി ബ്രസീലിയൻ ഫുട്ബോൾ ടീമിന്റെ പരിശീലകനാകാൻ ഒരുങ്ങുന്നു. ആഞ്ചലോട്ടിയും ബ്രസീലിയൻ ഫുട്ബോൾ അസോസിയേഷനും ഇതുസംബന്ധിച്ച് ധാരണയിലെത്തി.
ജൂൺ ആദ്യവാരം 65 കാരനായ ആഞ്ചലോട്ടി ടീമിന്റെ ചുമതല ഏറ്റെടുക്കും. അതായത് ക്ലബ് ലോകകപ്പിൽ ആഞ്ചലോട്ടി റയലിനൊപ്പം ഉണ്ടാകില്ല. 2026 ലോകകപ്പിൽ ബ്രസീൽ ടീമിനെ പരിശീലിപ്പിക്കുന്ന ആഞ്ചലോട്ടിക്ക് വേണമെങ്കിൽ 2030 വരെ കരാർ നീട്ടാൻ അവസരമുണ്ട്. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന പരിശീലകനായി ആഞ്ചലോട്ടി മാറും.
സ്പാനീഷ് ലീഗിലെ അവസാന മത്സരത്തിന് ശേഷം ആഞ്ചലോട്ടിക്ക് റയല്‍ മാഡ്രിഡ് വന്‍ യാത്രയയപ്പ് നല്‍കും. അഞ്ചലോട്ടിയുടെ പരിശീലനത്തില്‍ ക്ലബ്ബ് നേടിയ 15 ട്രോഫികള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ലബ്ബിന്റെ ആജീവനാന്ത അംബാസിഡര്‍ ആയി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
5 തവണ ലോക ചാമ്പ്യന്മാര്‍ ആയിട്ടുള്ള ബ്രസീല്‍ 2026ലെ ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പാക്കിയിട്ടില്ല. യോഗ്യത റൗണ്ടില്‍ ജൂണ്‍ നാലിനു ഇക്വഡോറിനും 9ന് പരാഗ്വേക്കും എതിരെ ആണ് ബ്രസീലിന്റെ അടുത്ത മത്സരങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്