ഇതുവരെ കളിച്ച 10 മല്‍സരങ്ങളില്‍ നിന്ന് വെറും 142 റണ്‍സാണ് ഈ സീസണില്‍ വെങ്കിടേഷ് അയ്യരുടെ സമ്പാദ്യം. ഡല്‍ഹിക്കെതിരെ ഇന്നലെ നടന്ന കളിയിലാവട്ടെ കേവലം ഏഴു റണ്‍സിന് പുറത്താവുകയും ചെയ്തു.
ആര്‍സിബിക്കും മുംബൈയ്ക്കുമെതിരെ മൂന്ന് വീതം റണ്‍സും പഞ്ചാബിനെതിരെ ഏഴ് റണ്‍സുമാണ് അയ്യര്‍ നേരത്തെ നേടിയത്. ഇതോടെ 23.75 കോടിക്ക് കൊല്‍ക്കത്ത വാങ്ങിയ വൈസ് ക്യാപ്റ്റന്‍ വെങ്കിടേഷ് അയ്യരും വിമര്‍ശനമേറ്റുവാങ്ങുകയാണ്.
മെഗാലേലത്തില്‍ അയ്യര്‍ക്കായി കോടികള്‍ എറിഞ്ഞതോടെയാണ് ഫില്‍ സോള്‍ട്ടിനെയും മിച്ചല്‍ സ്റ്റാര്‍കിനെയും പോലെയുള്ളവരെ കൊല്‍ക്കത്തയ്ക്ക് കൈവിടേണ്ടി വന്നത്. ടീമിലെ പൊന്നുവിലയുള്ള താരമായിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയാത്തത് കടുത്ത സമ്മര്‍ദമാണ് വെങ്കിടേഷിന് നല്‍കുന്നത്.
വെങ്കിടേഷിനെ ക്യാപ്റ്റനാക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നുവെങ്കിലും അജിന്‍ക്യ രഹാനയെ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. ഇതേക്കുറിച്ച് പിന്നീട് ചോദ്യം ഉയര്‍ന്നതോടെ ക്യാപ്റ്റന്‍സി വെറുമൊരു ടാഗാണെന്നും എല്ലാവര്‍ക്കും ടീമിനായി കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയുമെന്ന ആത്മവിശ്വാസം നല്‍കുന്നതാണ് യഥാര്‍ഥ നായകഗുണമെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.
ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ താനതിന് തയ്യാറായിരുന്നുവെന്നും സന്തോഷത്തോടെ ഏറ്റെടുത്തേനെ എന്നും അയ്യര്‍ വിശദീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്