ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യയുടെ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര.
ഒരു പരിശീലകൻ എന്നതിലുപരി പ്രൊഫ സണ്ണി തോമസ് ഒരു ഉപദേഷ്ടാവും വഴികാട്ടിയുമായിരുന്നുവെന്ന് ബിന്ദ്ര പറഞ്ഞു. സാമൂഹ്യമാധ്യമത്തിലൂടെയാണ് അനുശോചനം അറിയിച്ചത്.
"ഒരു പരിശീലകനേക്കാൾ ഉപരി, അദ്ദേഹം ഒരു ഉപദേഷ്ടാവും വഴികാട്ടിയും തലമുറകളായി ഇന്ത്യൻ ഷൂട്ടർമാർക്ക് പിതാവുമായിരുന്നു.
നമ്മുടെ കഴിവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണവുമാണ് അന്താരാഷ്ട്ര ഷൂട്ടിംഗിൽ ഇന്ത്യയുടെ ഉയർച്ചയ്ക്ക് അടിത്തറ പാകിയത്. എന്റെ തുടക്ക കാലത്ത് അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയ്ക്കും മാർഗനിർദേശത്തിനും ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും. നിങ്ങളുടെ സ്വാധീനം ശാശ്വതമാണ്"- എന്നാണ് അഭിനവ് ബിന്ദ്ര എക്സിൽ കുറിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷൂട്ടിംഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്