റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സൂപ്പർ താരം വിരാട് കോഹ്‌ലിയെ വിമർശിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറിനെതിരെ കോഹ്‌ലിയുടെ സഹോദരൻ വികാസ് കോഹ്‌ലി രംഗത്തെത്തി. കഴിഞ്ഞ ബെംഗളൂരു മത്സരത്തിന് മുമ്പ് കോഹ്‌ലിയെക്കുറിച്ച് മഞ്ജരേക്കർ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.
വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംമ്ര തമ്മിലുള്ള പോരാട്ടം ഇനി മികച്ചവർ തമ്മിലുള്ള പോരാട്ടമായി കണക്കാക്കാനാവില്ലെന്നും കോഹ്‌ലിയുടെ പ്രൈം ടെെം കഴിഞ്ഞുവെന്നുമായിരുന്നു മഞ്ജരേക്കർ പറഞ്ഞിരുന്നത്.
നിലവിൽ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺസ് നേടിയ കളിക്കാരനാണെങ്കിലും ഐപിഎൽ 2025 ലെ മികച്ച 10 ബാറ്റര്‍മാരുടെ പട്ടികയിൽ അദ്ദേഹം ഉൾപ്പെടുന്നില്ലെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ ഇതിനെതിരെയാണ് കണക്കുകൾ നിരത്തി വികാസ് കോഹ്‌ലി മറുപടി പറഞ്ഞത്. സഞ്ജയ് മഞ്ജരേക്കറുടെ ഏകദിന സ്ട്രൈക്ക് റേറ്റ് 64 മാത്രമാണെന്നും, തന്റെ സഹോദരന്റേത് 93 ആണെന്നും വികാസ് കുറിച്ചു. 200 ല്‍ കൂടുതൽ സ്ട്രൈക്ക് റേറ്റ് വേണമെന്ന് പറയാൻ എളുപ്പമാണെന്നും അദ്ദേഹം കുറിച്ചു.
ഐപിഎൽ 2025 സീസണിൽ റൺ വേട്ടയിൽ രണ്ടാമതുള്ള താരമാണ് വിരാട്. 10 മത്സരങ്ങളിൽ നിന്ന് 64 റൺസ് ശരാശരിയിൽ 443 റൺസാണ് താരം ഇതുവരെ നേടിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്