കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മല്‍സരത്തിന് പിന്നാലെ റിങ്കു സിങിന്‍റെ മുഖത്തടിച്ച് ഡല്‍ഹി താരം കുല്‍ദീപ് യാദവ്. രണ്ടുതവണയാണ് കുല്‍ദീപ്, റിങ്കുവിന്‍റെ മുഖത്ത് തല്ലിയത്.
ആദ്യ അടി കിട്ടിയപ്പോഴേ അമ്പരപ്പോടെ നോക്കുന്ന റിങ്കുവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹോം ഗ്രൗണ്ടില്‍ 14 റണ്‍സിന്‍റെ തോല്‍വിയേറ്റു വാങ്ങിയ ഡല്‍ഹിക്ക് കുല്‍ദീപിന്‍റെ അടി പൊല്ലാപ്പായിരിക്കുകയാണ്.
കളി കഴിഞ്ഞ് കളിക്കാര്‍ പരസ്പരം കൈ കൊടുത്ത് പിരിയുന്നതിനിടെയാണ് റിങ്കു സിങിനടുത്തേക്കെത്തിയ കുല്‍ദീപ് കവിളത്തടിച്ചത്. രണ്ടാമതും അടിച്ചതോടെ റിങ്കു സിങ് കുല്‍ദീപിനോട് മറുപടി പറയുന്നതും വിഡിയോയില്‍ കാണാം. എന്തിനാണ് കുല്‍ദീപ് തല്ലിയതെന്നും റിങ്കു എന്താണ് പറഞ്ഞതെന്നുമുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.
ഓഡിയോ ലഭ്യമല്ലാത്തതിനാൽ മുഴുവൻ സംഭവത്തിന്റെയും പശ്ചാത്തലം വ്യക്തമല്ലെങ്കിലും കുൽദീപിന്റെ പ്രവർത്തിയിൽ സോഷ്യൽ മീഡിയ തൃപ്തരല്ല. ബിസിസിഐയിൽ നിന്ന് അദ്ദേഹത്തെ വിലക്കണമെന്ന് വരെ രോഷാകുലരായ ആരാധകർ ആവശ്യപ്പെട്ടു.
Yo kuldeep watch it pic.twitter.com/z2gp4PK3OY
— irate lobster🦞 (@rajadityax) April 29, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്