ഐപിഎൽ 2025ൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരങ്ങളാണ് വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും. രാജസ്ഥാൻ റോയൽസ് മെഗാ താരലേലത്തിലൂടെ ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിയ പതിനാലുകാരനാണ് വൈഭവ് സൂര്യവംശി.
ഐപിഎൽ 2025ൽ മിന്നി തിളങ്ങുന്ന താരങ്ങളാണ് വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും. ഇന്ത്യയുടെ ഭാവി എന്ന് വാഴ്ത്തുന്ന ഇവർ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമാകും.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ജൂനിയർ ടീം ഹോം ടീമിനെതിരെ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും കളിക്കും.
ജൂൺ അവസാനത്തോടെ ടീം ഇംഗ്ലണ്ടിലെത്തും. സീനിയർ, അണ്ടർ 19 പുരുഷ ടീമുകൾക്കൊപ്പം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമും മിക്സഡ് ഡിസെബിലിറ്റി ടീമും ആ സമയത്ത് ഇംഗ്ലണ്ടിലുണ്ടാകും.
നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും ഇതേ ഫോം തുടർന്നാൽ ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കുന്നത് ഇവർ തന്നെയാകും എന്നാണ് ആരാധകർ പോലും അഭിപ്രായപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്