ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത പതിനേഴുകാരന്‍ ലോക അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് ടീമിലേക്ക്. ഓസ്ട്രേലിയന്‍ സ്കൂള്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഗ്വാട്ട് നൂറുമീറ്റര്‍ ഓടിത്തീര്‍ത്തത് 10.4 സെക്കന്‍ഡില്‍. ഇരുന്നൂറ് മീറ്റര്‍ ഫിനിഷ് ചെയ്യാന്‍ വേണ്ടിവന്നത് 20.04 സെക്കന്‍ഡ്.
56 വര്‍ഷത്തെ ഓസ്ട്രേലിയന്‍ റെക്കോര്‍ഡ് തകര്‍ത്ത ഗ്വോട്ട് 16–ാം വയസില്‍ ബോള്‍ട്ട് കുറിച്ച സമയവും മറികടന്നു.
പാന്‍ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ ബോള്‍ കുറിച്ച 20.13 സെക്കന്‍റിന് സമയമാണ് ഗ്വോട്ട് പഴങ്കഥയാക്കിയത്.
ഒളിംപിക്സ് ചാംപ്യന്‍ നോഹ ലൈല്‍സിനൊപ്പം ഫ്ലോറിഡയില്‍ പരിശീനത്തിന് തയ്യാറെടുക്കുകയാണ് ഗൗട്ട്. ക്വീന്‍സ്‍ ലാന്‍ഡിലെ ഇപ്സ്വിച്ച് ഗ്രാമര്‍ സ്കൂളിലെ പതിനൊന്നാം ഗ്രേഡ് വിദ്യാര്‍ഥിയാണ് ഗൗട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്