2025 ലെ ഐപിഎല്ലിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരക്കേറിയ ഒരു സീസണാണ് വരാൻ പോകുന്നത്. ജൂണിൽ ഇംഗ്ലണ്ടിനെതിരെയാണ് ടീം ഇന്ത്യയുടെ അടുത്ത മത്സരം. 2025-27 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്.
പര്യടനത്തിന് മുമ്പ് ഇന്ത്യ എ ടീമും ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നുണ്ട്. ഇപ്പോളിതാ ഇന്ത്യ എ ടീമുകളിൽ കളിക്കാനുള്ള താരങ്ങളെ ബിസിസിഐ തെരഞ്ഞെടുത്തെന്നും ഇതിനായി 35 കളിക്കാരുടെ ചുരുക്കപട്ടികയാണ് അവർ തയ്യറാക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരിക്കുന്നു.
ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോമിനെ തുടർന്ന് രോഹിത് ശർമ്മയെ ഇന്ത്യ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഇംഗ്ലണ്ട് പര്യടനത്തിന് നല്ലൊരു ക്യാപ്റ്റൻ അനിവാര്യമായതിനാൽ രോഹിതിനെ ടീമിൽ നിലനിർത്താൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മധ്യനിരയിലെ അഞ്ച്, ആറ് സ്ഥാനങ്ങളിൽ ആരെ കളിക്കണമെന്ന് ബിസിസിഐക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർഫറാസ് ഖാന്റെ പ്രകടനത്തിൽ അവർ തൃപ്തരല്ലെന്നും കരുൺ നായരെയും രജത് പട്ടീദാറിനെയും ബിസിസിഐ ഈ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും പറയപ്പെടുന്നു.
ഇതോടെ സർഫറാസ് ഖാൻ ടീമിന് പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന താരങ്ങളാണ് ചുരുക്ക പട്ടികയിൽ ഇടം പിടിച്ച കരുൺ നായരും രജത് പാട്ടിദാറും. ഐപിഎൽ അവസാനിച്ച് ഒരാഴ്ചക്കകം ആരംഭിക്കാനിരിക്കുന്ന എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇരുവരെയും ഇന്ത്യ ഉൾപ്പെടുത്തും.
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ നയിക്കുന്ന ശ്രേയസ് അയ്യർക്കും ഡെൽഹി ക്യാപിറ്റൽസിന്റെ നായകനായ അക്സർ പട്ടേലിനും 35 അംഗ ചുരുക്ക പട്ടികയിൽ ഇടം ലഭിച്ചില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. അതേ സമയം ഐപിഎല്ലിൽ ഇക്കുറി ഉജ്ജ്വല ഫോമിൽ കളിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശനെ മൂന്നാം ഓപ്പണറായി ടീമിലേക്ക് പരിഗണിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്