കൽപ്പറ്റ: പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് ഗോകുൽ സ്റ്റേഷനിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തു പൊലീസ് മേധാവി. ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിക്ക് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
അതേസമയം ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്‌സിംഗിന് ആഭ്യന്തര വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമായത്. ഗോകുലിന്റെ മരണത്തിൽ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തുകൊണ്ട് കത്ത് നൽകിയെന്നാണ് മറുപടിയിൽ വ്യക്തമാക്കുന്നത്. നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസന്വേഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്