ഡൽഹി: പെഹൽഗാം ആക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. റിസർച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) മുൻ മേധാവിയായ അലോക് ജോഷിയാണ് പുതിയ തലവൻ എന്നാണ് ലഭിക്കുന്ന വിവരം. ആറ് അംഗങ്ങൾ കൂടി സമിതിയിലുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മുതിർന്ന സൈനിക ഉദ്യോഗസ്ഥരായി വിരമിച്ചവർക്കാണ് നിയമനം ഉണ്ടായിരിക്കുന്നത്. മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ പി എം സിൻഹ, സതേൺ ആർമി മുൻ കമാൻഡൻഡ് ലെഫ്.ജനറൽ എ കെ സിംഗ്, റിയർ അഡമ്മിറൽ മോണ്ടി ഖന്ന എന്നിവരും മുൻ ഐപിഎസ് ഉദ്യോഗസ്ഥർ രാജീവ് രഞ്ജൻ വർമ, മൻമോഹൻ സിംഗ്, മുൻ ഐഎഫ്‌എസ് ഉദ്യോഗസ്ഥൻ ബി വെങ്കടേഷ് വർമ്മ എന്നിവർ സമിതി അംഗങ്ങളായി ഉണ്ട്.
അതേസമയം പ്രധാനമന്ത്രിയുടെ വസതിയിൽ സുരക്ഷ സംബന്ധിച്ച മന്ത്രിതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിനൊടുവിൽ ആണ് തീരുമാനം. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. പരമാവധി പേരെ ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പൊലീസിനും ലഭിച്ച നിർദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്