കണ്ണൂര്‍: കണ്ണൂരില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് 24 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ അമ്മ.
ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്നാണ് അമ്മ പറയുന്നത്. തിങ്കളാഴ്ചയാണ് കണ്ണൂരിലെ സ്വന്തം വീട്ടില്‍ സ്‌നേഹയെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്.
സ്‌നേഹയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചു എന്ന് സ്‌നേഹ തന്റെ ആത്മഹത്യ കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.
മാനസികമായും ശാരീരികമായും ഭര്‍ത്താവ് ജിനീഷ് തന്നെ പീഡിപ്പിച്ചു എന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് അമ്മയും രംഗത്ത് എത്തിയത്.
നിറത്തിന്റെ പേരിലും മകള്‍ അധിക്ഷേപം നേരിട്ടുവെന്നും സ്ത്രീധനത്തിന്റെ പേരിലും നിരന്തര പീഡനം ഉണ്ടായി. മന്ത്രവാദം ഉള്‍പ്പെടെ മകളെ ഉപയോഗിച്ച് നടത്തി. ഗര്‍ഭിണിയായ മകളെ വയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നും അമ്മ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്