തിരുവനന്തപുരം: ബിജെപി നേതാവ് വി.വി രാജേഷിന് എതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ.
രാജീവ് ചന്ദ്രശേഖരനെ പരാജയപ്പെടുത്തിയത് വി.വി രാജേഷാണ് എന്ന പോസ്റ്ററാണ് പതിച്ചത്. ബിജെപിയിലെ വിഭാഗീയതയാണ് പോസ്റ്റർ ഒട്ടിച്ചതിന് പിന്നിൽ.
മോഹനൻ, അഭിജിത്ത്, നടരാജ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്.
അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെട്ടിരുന്നു. 15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ച പാർട്ടി അന്വേഷിക്കണം.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും രാജേഷ് പണം പറ്റിയെന്ന് പോസ്റ്ററിൽ ആരോപണം ഉന്നയിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്