ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ എക്സൈസ് ചോദ്യം ചെയ്ത ബിഗ് ബോസ് താരം ജിന്റോ, ചലചിത്ര നിർമാതാവിന്റെ സഹായി ജോഷി എന്നിവർക്കു ലഹരി ഇടപാടുമായി ബന്ധമില്ലെന്ന് എക്സൈസ്.
കേസിലെ ഒന്നാംപ്രതി തസ്‌ലിമയുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുള്ളതായി ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഇവർ കഞ്ചാവോ മറ്റു രാസലഹരികളോ ഉപയോഗിക്കുന്നതായി വ്യക്തമായിട്ടില്ല.
മോഡലിങ് വഴിയാണു തസ്‌ലിമയെ പരിചയപ്പെട്ടത്. ചലച്ചിത്ര നിർമാതാക്കൾ ഉൾപ്പെടെയുള്ളവർക്കു മോഡലുകളുടെ ചിത്രങ്ങളും വിവരങ്ങളും എത്തിച്ചു നൽകിയിരുന്നയാളാണു ജോഷിയെന്ന് അന്വേഷണ സംഘം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്