ന്യൂഡെല്‍ഹി: ദക്ഷിണ ഡെല്‍ഹിയിലെ ഐഎന്‍എ പ്രദേശത്തെ പ്രശസ്തമായ ഡല്‍ഹി ഹാട്ട് മാര്‍ക്കറ്റില്‍ ബുധനാഴ്ച വൈകുന്നേരം വന്‍ തീപിടുത്തമുണ്ടായി. നിരവധി ഭക്ഷണശാലകളും കരകൗശല കടകളും കത്തിനശിച്ചു. രാത്രി 8.55 ഓടെ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആളപായമുണ്ടായിട്ടില്ല.
'ദില്ലി ഹാട്ട് മാര്‍ക്കറ്റില്‍ തീപിടുത്തമുണ്ടായതായി രാത്രി 8.55 ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു, 13 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ പ്രവര്‍ത്തനം നടന്നുവരുന്നു,' ഡെല്‍ഹി ഫയര്‍ സര്‍വീസസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രശസ്തമായ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് മാര്‍ക്കറ്റായ ദില്ലി ഹാട്ടില്‍ തീപിടുത്തത്തില്‍ ആകെ 30 കടകള്‍ കത്തിനശിച്ചു. പരമ്പരാഗത ഇന്ത്യന്‍ ഗ്രാമ ചന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സജീവമായ മാര്‍ക്കറ്റാണിത്. നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു പ്രധാന ആകര്‍ഷണമാണ്. രാജ്യത്തുടനീളമുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണവിഭവങ്ങളും ലഭിക്കും. തീപിടുത്തമുണ്ടായ സമയത്ത് മാര്‍ക്കറ്റില്‍ തിരക്ക് കുറവായിരുന്നു.
തീപിടുത്തം നിയന്ത്രിച്ചെന്നും ആളപായമില്ലെന്നും ഡെല്‍ഹിയിലെ കലാ, സാംസ്‌കാരിക, ഭാഷാ മന്ത്രി കപില്‍ മിശ്ര എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. താന്‍ ദില്ലി ഹാട്ടിലേക്ക് പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്