മലങ്കര ആർച്ച് ഡയോസിസ് ഫുഡ് ഫെസ്റ്റിവൽ - 2025 കിക്ക് ഓഫ് വൻ വിജയമായി

APRIL 30, 2025, 12:13 AM

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മെഗാ ഇവന്റ് എന്ന നിലയിൽ 2025 മേയ് 31 ന് നടത്തുന്ന Malankara Archdiocesan Extra Vaganza - 2025 (MAE) (ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ) ന്റെ കിക്ക് ഓഫ് പ്രോഗ്രാം ഏപ്രിൽ 5 (ശനി) അതിഭദ്രാസനാ സ്ഥാനത്തുവെച്ച് ഭദ്രാസനാധിപൻ, അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ, മഹനീയ സാന്നിദ്ധ്യത്തിൽ നടത്തപ്പെട്ടു.

ഭദ്രാസന കൗൺസിൽ അംഗങ്ങൾ, പ്രോഗ്രാം കോർഡിനേറ്റർമാർ, കോർ കമ്മിറ്റിയംഗങ്ങൾ, വന്ദ്യ വൈദീകർ, ഭക്തസംഘടനാ പ്രവർത്തകർ തുടങ്ങി ഒട്ടനവധി വിശ്വാസികളും പങ്കുചേർന്ന പ്രോഗ്രാമിൽ, ആദ്യ ടിക്കറ്റ് റവ. ഫാ. ഡോ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), അഭിവന്ദ്യ മെത്രാപോലീത്തായിൽ നിന്നും ഏറ്റുവാങ്ങി. ഫുഡ് ഫെസ്റ്റിവലിന്റെ വിവരണങ്ങൾ അടങ്ങിയ ഫ്‌ളയർ വന്ദ്യ മത്തായി പുതുകുന്നത്ത് കോർ എപ്പിസ്‌കോപ്പാക്ക് നൽകുകയും ചെയ്തു. മജ്ജു തോമസ് എം.സിയായി പ്രവർത്തിച്ചു.

കഴിഞ്ഞ വർഷം ഭദ്രാസനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി വിജയകരമായി പൂർത്തീകരിച്ച Malankara Archdiocesan Extra Vaganza (MAE) യുടെ തുടർച്ചയെന്നോണം, ഈ വർഷവും ന്യൂയോർക്കിലേയും ന്യൂജേഴ്‌സിയിലേയും 20ൽ പരം പള്ളിയിലെ അംഗങ്ങളെ ഉൾപ്പെടുത്തി കൂടുതൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

vachakam
vachakam
vachakam

ഇന്ത്യൻ അമേരിക്കൻ ഭക്ഷണ വിഭവങ്ങൾ വൈവിധ്യമാർന്ന ഇന്ത്യൻ വസ്ത്ര ശേഖരങ്ങൾ, ആകർഷകങ്ങളായ ആഭരണ ശൃംഖല മേഹന്ദി ഡിസൈനുകൾക്കും വർക്കുകൾക്കും പുറമെ, പച്ചക്കറി തൈകളുടെ പ്രദർശനവും വില്പനയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ നടക്കുന്ന ഈ പ്രോഗ്രാം തികച്ചും ആകർഷകവും ആനന്ദകരവുമാക്കുവാൻ വിവിധ കലാപരിപാടികളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 

ലൈവായി പാകം ചെയ്യുന്ന പ്രഭാത, ഉച്ചഭക്ഷണ വിഭവങ്ങൾ ആസ്വദിക്കുവാൻ സാധിക്കുന്നുവെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.കോർഡിനേറ്റർമാരായ മാത്യൂസ് മഞ്ച, റീബാ ജേക്കബ്, ജീൻസ് മാത്യു എന്നിവർക്ക് പുറമേ റവ. ഫാ. ഡോ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ജോജി കാവനാൽ (ഭദ്രാസന ട്രഷറർ), കോർ കമ്മിറ്റിയംഗങ്ങളായ റവ. ഫാ. പോൾ തോട്ടക്കാട്ട്, ലിസി തോമസ്, മഞ്ചു തോമസ്, രാജു എബ്രഹാം, സാജു പൗലോസ്, സാലി ജെബിൻ, ഷാന ജ്വോഷാ, റവ. ഡീക്കൻ സുബിൻ ഷാജി, ബിജു ചെറിയാൻ, സാബു സ്‌കറിയ, സ്ലീബ്ബാകുഞ്ഞ് മത്തായി എന്നിവരോടൊപ്പം വിവിധ ദേവാലയങ്ങളിലെ മാനേജിങ്ങ് കമ്മറ്റിയംഗങ്ങൾ, സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്, മർത്തമറിയം സമാജം ഭാരവാഹികൾ എന്നിവരും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

സഭാംഗങ്ങളുടെ കൂട്ടായ്മ എന്ന നിലയിലും ഭദ്രാസനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും, മറ്റു നൂതന പദ്ധതികൾക്കും ആവശ്യമായ ഫണ്ട് ശേഖരണം എന്ന നിലയിലും നടപ്പിലാക്കുന്ന ഈ പ്രോഗ്രാമിന്റെ വിജയത്തിനായി, ഏവരുടേയും ആത്മാർത്ഥമായ സഹകരണമുണ്ടായിരിക്കണമെന്ന് അഭിവന്ദ്യ മെത്രാപോലീത്താ ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam

അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam