ഐപിഎല്‍ പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്ത്. ഇന്നലെ ഹോം ഗ്രൗണ്ടില്‍ നടന്ന പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനു തോറ്റതോടെയാണ് ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ചെന്നൈ മാറിയത്.
ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 19.2 ഓവറില്‍ 190 നു ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 നേടി. പഞ്ചാബിനായി നായകന്‍ ശ്രേയസ് അയ്യര്‍ 41 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 72 റണ്‍സ് നേടി കളിയിലെ താരമായി.
സീസണിലെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയവും എട്ട് തോല്‍വിയുമായി വെറും നാല് പോയിന്റോടെ അവസാന സ്ഥാനത്ത് തുടരുകയാണ് ചെന്നൈ. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കില്ല.
സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയും പിന്നീട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയും ചെന്നൈ ജയം സ്വന്തമാക്കിയിരുന്നു. ബാക്കി എല്ലാ മത്സരങ്ങളിലും തോല്‍വി വഴങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്